ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് പുതിയ 13 സര്‍വ്വീസുകളുമായി ഇന്‍ഡിഗോ; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും സര്‍വ്വീസ്

ദോഹ: ഈ മാസം ഏഴിനും 13നും ഇടയില് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പുതിയ 13 സര്വ്വീസുകള് നടത്താന് ഇന്ഡിഗോ. ഇന്ത്യന് എംബസിയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട്, കണ്ണൂര്,
 

ദോഹ: ഈ മാസം ഏഴിനും 13നും ഇടയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് പുതിയ 13 സര്‍വ്വീസുകള്‍ നടത്താന്‍ ഇന്‍ഡിഗോ. ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ലക്‌നോ നഗരങ്ങളിലേക്കാണ് ഈ സര്‍വ്വീസുകള്‍. ദിവസങ്ങള്‍ക്ക് ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും ചില സര്‍വ്വീസുകള്‍ റദ്ദാക്കിയിരുന്നു.

വന്ദേഭാരത് അഞ്ചാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ വിമാനങ്ങള്‍. വന്ദേഭാരതിലൂടെ ഇതുവരെ ഖത്തറില്‍ നിന്ന് 27,161 പേരാണ് ഇന്ത്യയിലെത്തിയത്.