എം എഫ് ഹുസൈന്റെ അവസാന സൃഷ്ടി ദോഹയില്‍ അനാച്ഛാദനം ചെയ്യുന്നു

ദോഹ: വിഖ്യാത വിശ്വ ചിത്രകാരന് എം എഫ് ഹുസൈന്റെ അവസാനകാലത്തെ കലാസൃഷ്ടി ദോഹയില് അനാച്ഛാദനം ചെയ്യുന്നു. അടുത്ത മാസം 11ന് ഖത്തര് ഫൗണ്ടേഷന്റെ എജുക്കേഷന് സിറ്റിയിലാണ് ‘സീറൂ
 

ദോഹ: വിഖ്യാത വിശ്വ ചിത്രകാരന്‍ എം എഫ് ഹുസൈന്റെ അവസാനകാലത്തെ കലാസൃഷ്ടി ദോഹയില്‍ അനാച്ഛാദനം ചെയ്യുന്നു. അടുത്ത മാസം 11ന് ഖത്തര്‍ ഫൗണ്ടേഷന്റെ എജുക്കേഷന്‍ സിറ്റിയിലാണ് ‘സീറൂ ഫില്‍ അര്‍ള്’ (ഭൂമിയിലൂടെ സഞ്ചരിക്കൂ) എന്ന പേരിലുള്ള ഈ ചിത്രം അനാച്ഛാദനം ചെയ്യുന്നത്.

അറബ് നാഗരികതയെ സംബന്ധിച്ചാണ് ഈ ചിത്രം സംസാരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം വിടവാങ്ങി. പിന്നീട് ഖത്തര്‍ ഫൗണ്ടേഷനാണ് പൂര്‍ത്തിയാക്കിയത്. സംഘപരിവാറിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു എം എഫ് ഹുസൈന്‍ ഇന്ത്യ വിട്ട് ഖത്തറില്‍ അഭയം തേടിയത്.