ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാഹനത്തില്‍ വെച്ചുപോകുന്നത് അപകടം

ദോഹ: ഹാന്ഡ് സാനിറ്റൈസറുകള് വാഹനങ്ങള് വെച്ചുപോകുന്നത് അപകടമുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹാന്ഡ് സാനിറ്റൈസറും ലിക്വിഡ് സ്റ്റെറിലൈസറും വാഹനത്തില് വെച്ചുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില് പോസ്റ്റ് ചെയ്ത
 

ദോഹ: ഹാന്‍ഡ് സാനിറ്റൈസറുകള്‍ വാഹനങ്ങള്‍ വെച്ചുപോകുന്നത് അപകടമുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹാന്‍ഡ് സാനിറ്റൈസറും ലിക്വിഡ് സ്റ്റെറിലൈസറും വാഹനത്തില്‍ വെച്ചുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുന്നറിയിപ്പില്‍ പറയുന്നു.

ചൂട് കൂടുന്ന പശ്ചാത്തലത്തില്‍ ഇത് തീപ്പിടിത്തത്തിന് ഇടയാക്കും. കാരണം സാനിറ്റൈസറില്‍ വലിയൊരളവ് ആല്‍ക്കഹോള്‍ അടങ്ങിയത് എളുപ്പം തീ പിടിക്കുന്നതിന് ഇടയാക്കും. ഇലക്ട്രിക് എക്സ്റ്റന്‍ഷിനില്‍ കൂടുതല്‍ ഉപകരണങ്ങള്‍ പ്ലഗ് ചെയ്യരുതെന്നും നേരത്തെ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതിനിടെ, ഒരു ഖത്തര്‍ ഐ ഡി ഉപയോഗിച്ച് 20 മാസ്‌കുകള്‍ വരെ വാങ്ങുന്നതിന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്.