ഖത്തറില്‍ എയര്‍ ഡോക്ടര്‍ (Air Doctor) നിരോധിച്ചു

ദോഹ: എയര് ഡോക്ടര് (Air Doctor) എന്ന ഉത്പന്നം വില്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഫാര്മസികള്ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സര്ക്കുലര്. വായുജന്യ വൈറസുകളില് നിന്നും ബാക്ടീരിയകളില് നിന്നും സംരക്ഷണം
 

ദോഹ: എയര്‍ ഡോക്ടര്‍ (Air Doctor) എന്ന ഉത്പന്നം വില്‍ക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഫാര്‍മസികള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍. വായുജന്യ വൈറസുകളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും സംരക്ഷണം എന്ന അവകാശവാദവുമായാണ് ഈ ഉത്പന്നം ഇറങ്ങിയത്.

വ്യക്തതയില്ലാത്ത അവകാശവാദമാണ് ഉത്പന്നത്തിന്റേതെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ഒരു അധികൃതരും ഉത്പന്നത്തിന് ലൈസന്‍സ് നല്‍കിയിട്ടുമില്ല.

അതിനിടെ, രാജ്യത്ത് 216 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 2728 ആയി. മൊത്തം 247 പേര്‍ക്ക് രോഗം സുഖപ്പെട്ടു.