ഖത്തറിൽ കൊറോണ ബാധിച്ച് ആദ്യ മരണം; രോഗബാധിതരുടെ എണ്ണം 590 ആയി

കൊറോണ വൈറസ് ബാധിച്ച് ഖത്തറിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പുതുതായി 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിൽ ആകെ
 

കൊറോണ വൈറസ് ബാധിച്ച് ഖത്തറിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പുതുതായി 28 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖത്തറിൽ ആകെ രോഗബാധിതരുടെ എണ്ണം 590 ആയി ഉയർന്നു. 57കാരിയായ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. മാർച്ച് 16നാണ് ഇയാൾക്ക് രോഗബാധ സ്ഥിരീകരിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം

രണ്ട് പേർ രോഗവിമുക്തി നേടിയതായും ഖത്തർ ആരോഗ്യമന്ത്രാലയം അറിയിച്ചു. സൗദിയിലും ശനിയാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതടക്കം ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 11 ആയി.