ഖത്തറിൽ ബാറ്ററികൾ ഉപയോഗിച്ച് വൈദ്യുത ഊർജ സംഭരണത്തിനുള്ള പ്രാഥമിക പദ്ധതിക്ക് തുടക്കമായി

ദോഹ: ഖത്തറിൽ ബാറ്ററികൾ ഉപയോഗിച്ച് വൈദ്യുത ഊർജ സംഭരണത്തിനുള്ള പ്രാഥമിക പദ്ധതിക്ക് തുടക്കമായി. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റാമ) ആണ് പദ്ധതിക്ക് തുടക്കമിട്ടത്.
 

ദോഹ: ഖത്തറിൽ ബാറ്ററികൾ ഉപയോഗിച്ച് വൈദ്യുത ഊർജ സംഭരണത്തിനുള്ള പ്രാഥമിക പദ്ധതിക്ക് തുടക്കമായി. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്‌റാമ) ആണ് പദ്ധതിക്ക് തുടക്കമിട്ടത്.

അൽ അത്തിയ ഗ്രൂപ്പ്, ടെസ്‌ല ഇൻകോർപറേഷൻ എന്നിവയുടെ സഹകരണത്തിലാണു പദ്ധതി. ഊർജ കാര്യക്ഷമത വർധിപ്പിക്കുക, സുസ്ഥിരത ശക്തിപ്പെടുത്തുക, തിരക്കേറിയ സമയങ്ങളിൽ ഉൽപാദന ശേഷി സുരക്ഷിതമാക്കുക എന്നിവയാണ് ലക്ഷ്യം.

കഹ്‌റാമയുടെ നുഐജ വൈദ്യുത സ്റ്റേഷനിൽ ഊർജ സംഭരണ യൂണിറ്റ് ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. 1 മെഗാ വാട്ട്/ 4 മെഗാ വാട്ട് എച്ച് ശേഷിയാണ് യൂണിറ്റിനുള്ളത്.