ഖത്തറില്‍ ഒരുവര്‍ഷത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ ലഭ്യം

ദോഹ: രാജ്യത്ത് ഒരു വര്ഷത്തേക്ക് വേണ്ട ഭക്ഷ്യവസ്തുക്കള് സംഭരിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രി അലി ബിന് അഹ്മദ് അല് കുവാരി അറിയിച്ചു. ഒരു വര്ഷത്തേക്ക് വിതരണം ചെയ്യാനുള്ള സബ്സിഡി
 

ദോഹ: രാജ്യത്ത് ഒരു വര്‍ഷത്തേക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ സംഭരിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരി അറിയിച്ചു. ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാനുള്ള സബ്‌സിഡി ഇനങ്ങളും സംഭരിച്ചിട്ടുണ്ട്.

ഖത്തറിന്റെ ഇറക്കുമതി മാറ്റമില്ലാതെ തുടരുന്നുണ്ട്. പ്രാദേശിക വിതരണക്കാരും ഷോപ്പുകളും ഉത്പാദകരുമെല്ലാം സാധാരണപോലെ ഇറക്കുമതി ചെയ്യുകയും ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യുകയും വേണം. രാജ്യത്തെ വിവിധ കണ്‍സ്യൂമര്‍ കോംപ്ലക്‌സുകളിലും ഔട്ട്‌ലെറ്റുകളിലും സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. എന്തെങ്കിലും ദൗര്‍ലഭ്യമുണ്ടാകുകയാണെങ്കില്‍ മന്ത്രാലയം ഇടപെടും. വിപണി നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്.