ലോകകപ്പ് കാണികള്‍ക്ക് ആഡംബര കപ്പലുകളില്‍ താമസമൊരുക്കി ഖത്തര്‍

ദോഹ: 2022ല് ഖത്തറില് നടക്കുന്ന ഫിഫ ലോകകപ്പ് ആസ്വദിക്കാനെത്തുന്നവര്ക്ക് ആഡംബര കപ്പലുകളില് താമസിക്കാം. ഇതുമായി ബന്ധപ്പെട്ട് ലോകകപ്പ് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോര് ഡെലിവറി ആന്ഡ്
 

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ആസ്വദിക്കാനെത്തുന്നവര്‍ക്ക് ആഡംബര കപ്പലുകളില്‍ താമസിക്കാം. ഇതുമായി ബന്ധപ്പെട്ട് ലോകകപ്പ് സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി (എസ് സി) എം എസ് സി ക്രൂയിസുമായി കരാറിലെത്തി.

രണ്ട് കപ്പലുകളാണ് എം എസ് സി ചാര്‍ട്ട് ചെയ്യുക. നാലായിരം കാബിനുകളുണ്ടാകും. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഒഴുകും ഹോട്ടലായി ഇത് പ്രവര്‍ത്തിക്കും. 2022 നവംബര്‍ 21നാണ് ലോകകപ്പ് ആരംഭിക്കുക. ആഡംബര കപ്പലിന് പുറമെ മരുഭൂമിയില്‍ തമ്പ് കെട്ടിയും താമസ സൗകര്യമൊരുക്കും.