ഖത്തറില്‍ മഴ

ദോഹ: ഖത്തറിന്റെ വടക്കന് ഭാഗങ്ങളില് ഒറ്റപ്പെട്ട മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. മുന്ദിവസങ്ങളെ അപേക്ഷിച്ച് താപനിലയില് ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
 

ദോഹ: ഖത്തറിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചു. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് താപനിലയില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച രാത്രി മുതല്‍ തുടങ്ങിയ ന്യൂനമര്‍ദം കാരണമുള്ള കാലാവസ്ഥയിലെ മാറ്റം ഇയാഴ്ച അവസാനം വരെയുണ്ടാകും. ഈ ദിവസങ്ങളില്‍ മഴക്കുള്ള സാദ്ധ്യതയുണ്ട്. ഇടിയും കാറ്റുമുണ്ടാകും.

അതിനിടെ, രാജ്യത്ത് 251 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം ഏഴായി. മരിച്ചയാള്‍ 42കാരനായ പ്രവാസിയാണ്. രോഗബാധ സ്ഥിരീകരിച്ചവരുടെ മൊത്തം എണ്ണം 2979 ആണ്. 275 പേര്‍ക്ക് അസുഖം ഭേദമായി.