ഖത്തര്‍ യാത്രക്കുള്ള കൊവിഡ് പരിശോധന കേരളത്തിലെ മൂന്ന് ലാബുകളില്‍ നിന്ന് ചെയ്യാം

ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില് നിന്നുള്ള യാത്രക്കാര്ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്ട്ട് ഖത്തര് നിര്ബന്ധമാക്കുന്ന സാഹചര്യത്തില്, കേരളത്തിലെ മൂന്ന് ലാബുകളില് നിന്ന് മലയാളികള്ക്ക് പരിശോധിക്കാം. കോഴിക്കോട്, കൊച്ചി,
 

ദോഹ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ട് ഖത്തര്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍, കേരളത്തിലെ മൂന്ന് ലാബുകളില്‍ നിന്ന് മലയാളികള്‍ക്ക് പരിശോധിക്കാം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്വകാര്യ ലാബുകളിലെ പരിശോധനകള്‍ക്കാണ് ഖത്തറിന്റെ അംഗീകാരമുള്ളത്.

കോഴിക്കോട്ടെ ആസ ഡഗയ്‌നോസ്റ്റിക്‌സ് സെന്റര്‍ (Aza Diagnostics Center), കൊച്ചിയിലെ മെഡിവിഷന്‍ സ്‌കാന്‍ ആന്റ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്റര്‍ (Medivision Scan & Diagnostic Research Centre), തിരുവനന്തപുരത്തെ ഡി ഡി ആര്‍ സി ടെസ്റ്റ് ലാബ് (DDRC Test Lab) എന്നിവിടങ്ങളിലെ പരിശോധനകള്‍ക്കാണ് കേരളത്തില്‍ ഖത്തര്‍ അംഗീകാരം നല്‍കിയത്.

ഈ മാസം 13 മുതലാണ് ടെസ്റ്റ് റിസല്‍ട്ട് നിര്‍ബന്ധമാകുക. പുറപ്പെടുന്നതിന്റെ മുമ്പായി 72 മണിക്കൂറിനുള്ളില്‍ ലഭിച്ച റിസല്‍ട്ട് ആണ് വേണ്ടത്.