അല്ല, ഖത്തറിലെ മാളില്‍ ഷോപ്പിംഗിനെ തളര്‍ന്നു വീണയാള്‍ക്ക് കോവിഡല്ല

ദോഹ: ഖത്തറിലെ ഒരു മാളില് ഷോപ്പിംഗിനിടെ കാഴ്ചയില് ആരോഗ്യമുള്ളയാള് തളര്ന്നുവീണത് കോവിഡ് കാരണമാണെന്ന സോഷ്യല് മീഡിയാ പ്രചരണത്തെ തള്ളി ആരോഗ്യ മന്ത്രാലയം. ഷോപ്പിംഗിനിടെ ആരോഗ്യമുള്ള ഇദ്ദേഹം പെട്ടെന്ന്
 

ദോഹ: ഖത്തറിലെ ഒരു മാളില്‍ ഷോപ്പിംഗിനിടെ കാഴ്ചയില്‍ ആരോഗ്യമുള്ളയാള്‍ തളര്‍ന്നുവീണത് കോവിഡ് കാരണമാണെന്ന സോഷ്യല്‍ മീഡിയാ പ്രചരണത്തെ തള്ളി ആരോഗ്യ മന്ത്രാലയം. ഷോപ്പിംഗിനിടെ ആരോഗ്യമുള്ള ഇദ്ദേഹം പെട്ടെന്ന് ബോധരഹിതനായത് കൊറോണവൈറസ് ബാധിച്ചതിനാലാണെന്നായിരുന്നു പ്രചരണം.

പെട്ടെന്ന് തലചുറ്റലുണ്ടാകുകയും തുടര്‍ന്ന് അടി തെറ്റി വീഴുകയുമായിരുന്നെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. വ്യാജപ്രചാരണങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ മാറി നില്‍ക്കണമെന്നും ഈ വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.