അല്‍ വക്‌റ ആശുപത്രിയില്‍ കാറില്‍ വെച്ച് പരിശോധന നടത്താം

ദോഹ: അല് വക്റ ആശുപത്രിയിലെ കാര്ഡിയോളജി ഡിപ്പാര്ട്ട്മെന്റുമായി അഫിലിയേറ്റ് ചെയ്ത ആന്റികോഗുലേഷന് ക്ലിനിക്കില് കാറില് വെച്ച് തന്നെ രക്തം കട്ടപിടിച്ചോയെന്ന പരിശോധന നടത്താന് സംവിധാനമൊരുക്കി. സ്വകാര്യ വാഹനത്തില്
 

ദോഹ: അല്‍ വക്‌റ ആശുപത്രിയിലെ കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി അഫിലിയേറ്റ് ചെയ്ത ആന്റികോഗുലേഷന്‍ ക്ലിനിക്കില്‍ കാറില്‍ വെച്ച് തന്നെ രക്തം കട്ടപിടിച്ചോയെന്ന പരിശോധന നടത്താന്‍ സംവിധാനമൊരുക്കി. സ്വകാര്യ വാഹനത്തില്‍ നിന്നിറങ്ങാതെയും ആശുപത്രിയില്‍ കയറാതെയും വ്യത്യസ്ത നടപടിക്രമങ്ങളിലൂടെ പോയി മരുന്ന് സ്വീകരിക്കുകയും ചെയ്യാം.

മേഖലയിലെ തന്നെ ആദ്യത്തേതാണ് ഈ ആന്റികോഗുലേഷന്‍ ക്ലിനിക്ക്. കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സേവനം. ആശുപത്രിയിലേക്കുള്ള രോഗികളുടെ വരവ് കുറക്കുന്നതിനും കൂടിയാണ് ഈ സംവിധാനം. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തുള്ളവര്‍ക്ക് ഫോണ്‍ കണ്‍സള്‍ട്ടിംഗും ആശുപത്രി നല്‍കുന്നുണ്ട്.