ഹോം › ഗൾഫ്

ഖത്തര്‍ പ്രവാസി വ്യവസായി മുഹമ്മദ് ഈസാ ഇനി ദീപ്തമായ ഓര്‍മ്മ

By News Desk · 13 Feb 2025, 07:24 PM

ദോഹ: ഖത്തറിന്റെ മണ്ണില്‍ കലാകാരന്മാര്‍ ഉള്‍പ്പെടെ ദുരിതമനുഭവിക്കുന്ന ഏവര്‍ക്കും അത്താണിയായിരുന്ന പ്രമുഖ മലയാളി വ്യവസായി കെ മുഹമ്മദ് ഈസ(68) ഇനി ദീപ്തമായ ഓര്‍മ്മ. അര നൂറ്റാണ്ട് കാലത്തോളം ഖത്തറിലെ സാമൂഹിക സാംസ്‌കാരിക കലാ ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന പ്രിയപ്പെട്ട ഈസക്കയുടെ മൃതദേഹം ഖത്തറില്‍ തന്നെ കബറടക്കി. മിസൈമീറിലെ പള്ളിയില്‍ ഇന്നലെ ആയിരങ്ങള്‍ പങ്കെടുത്ത ജനാസ നമസ്‌ക്കാരത്തിന് ശേഷമായിരുന്നു ആ ദേഹം ഖബറിലേക്ക് വെച്ചത്. ഇന്നലെ വൈകുന്നേരം മയ്യിത്ത് പള്ളിയിലേക്ക് കൊണ്ടുപോയപ്പോഴും ആയിരങ്ങളാണ് അനുഗമിച്ചത്. മുസ്ലിം ലീഗ് നേതാക്കളായ മുനവറലി ശിഹാബ് തങ്ങളും ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും മയ്യിത്ത് നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വിടവാങ്ങിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›