{"vars":{"id": "89527:4990"}}

ഖത്തറില്‍ ജനുവരിയിലെ ഇന്ധന വില മാറ്റമില്ലാതെ ഫെബ്രുവരിയിലും തുടരും

 
ദോഹ: ഇന്ധന വിലയില്‍ യാതൊരു മാറ്റവും ഉണ്ടാവില്ലെന്നും ജനുവരിയിലെ വിലതന്നെയാവും പെട്രോളിനും ഡീസലിനും രാജ്യത്ത് ഫെബ്രുവരി മാസത്തിലും തുടരുകയെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ എനര്‍ജിയാണ് ഓരോ മാസത്തിന്റെയും അവസാനം പുതിയ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിക്കുന്നത്. പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ട് റിയാലും സൂപ്പര്‍ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമെന്ന ജനുവരിയിലെ നിരക്കു തുടരുമെന്നും ഖത്തര്‍ എനര്‍ജി അധികൃതര്‍ അറിയിച്ചു.