ഹോം › ഗൾഫ്

ദുബൈയില്‍ മഴ; വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലിസ്

By News Desk · 03 Jan 2025, 12:01 PM

ദുബൈ: എമിറേറ്റിന്റെ പല ഭാഗങ്ങളിലും ഇന്ന് പുലര്‍ച്ചെ മുതല്‍ മഴ പെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലിസ് അഭ്യര്‍ഥിച്ചു. ഉമ്മു സുഖീം, ജുമൈറ, അല്‍ സഫ, അല്‍ ജദ്ദാഫ് മേഖലകളിലാണ് ഇന്ന് പുലര്‍ച്ചെ മഴ പെയ്തത്. വാഹനം ഓടിക്കുന്നവര്‍ ലോ ബീം ലൈറ്റ് പ്രവര്‍ത്തിപ്പിക്കണമെന്നും തങ്ങളുടെ വാഹനത്തിന്റെ ചില്ലില്‍ ഘടിപ്പിച്ച വൈപ്പറുകള്‍ പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു. വെള്ളത്തിലൂടെ ഓടിക്കുന്ന അവസരത്തില്‍ ബ്രേക്ക് കാര്യക്ഷമമാണോയെന്ന് നോക്കണം, റോഡിന്റെ കൂടുതല്‍ അരികിലൂടെ വാഹനം ഓടിക്കരുത്, വെള്ളംകെട്ടിനില്‍ക്കുന്ന മേഖലകളില്‍നിന്നും താഴ്‌വരകളില്‍നിന്നും വിട്ടുനില്‍ക്കണം, കാലാവസ്ഥാ മാറ്റവുമായുള്ള അപ്‌ഡേറ്റുകള്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം. അത്യാവശ്യ ഘട്ടങ്ങളില്‍ 999 എന്ന നമ്പറിലേക്കും മറ്റ് ആവശ്യങ്ങള്‍ക്ക് 901 എന്ന നമ്പറിലേക്കും വിളിക്കണമെന്നും പൊലിസ് അറിയിച്ചു. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എ്ന്നിവിടങ്ങളിലും നേരിയ തോതില്‍ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലാണ് മഴയുണ്ടായത്. ഷാര്‍ജയിലെ സുഹൈലയിലും നേര്‍ത്ത തോതില്‍ മഴയുണ്ടായി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Dubai Police

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›