ഹോം › ഗൾഫ്

ദുബൈയില്‍ ക്രിസ്മസ് ദിനത്തില്‍ മഴക്ക് സാധ്യത

By News Desk · 24 Dec 2024, 11:58 PM

ദുബൈ: ക്രിസ്മസ് ദിനമായ നാളെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലും വടക്കന്‍ ഭാഗങ്ങളിലുമാണ് നാളെ മഴ പെയ്യുക. മഴയും അസ്ഥിരമായ കാലാവസ്ഥയും ശനിയാഴ്ചവരെ തുടരും. ഉപരിതല ന്യൂനമര്‍ദമാണ് മഴക്ക് ഇടയാക്കുകയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിലെ വിദഗ്ധനായ ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി. അറബിക്കടലില്‍നിന്നും ഉണ്ടാവുന്ന ന്യൂനമര്‍ദം തെക്കുകിഴക്കന്‍ ഭാഗത്തുനിന്നാണ് വരിക. അറബിക്കടലിലെയും ഒമാന്‍ കടലിലെയും ജലത്തിന് ബാഷ്പീകരണം സംഭവിച്ച് മുകളിലേക്ക് ഉയരുന്നതാണ് ന്യൂനമര്‍ദത്തിലേക്ക് നയിക്കുന്നത്. പൊതുവില്‍ ആകാശം മേഘാവൃതമായിരിക്കും. ഫുജൈറ, റാസല്‍ഖൈമ, അബുദാബിയുടെ വടക്കന്‍ ഭാഗങ്ങള്‍, ദുബൈ എന്നിവിടങ്ങളിലാവും മഴയുണ്ടാവുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#rain#UAE

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›