ഹോം › ഗൾഫ്

യുഎഇയില്‍ നാളെ മഴക്ക് സാധ്യത

By News Desk · 19 Feb 2025, 12:35 PM

അബുദാബി: നാളെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയതോതില്‍ മഴയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഇന്നലെ യുഎഇയിലെ മൂന്ന് എമിറേറ്റുകളില്‍ നേരിയ തോതില്‍ മഴയുണ്ടായിരുന്നു. ഇന്നലെ കാര്‍മൂടി ഇരുണ്ട കാലാവസ്ഥയായിരുന്നു രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇതുകൊണ്ടുതന്നെ മഴ ഏതുനിമിഷവും പെയ്യുമെന്ന പ്രതീതിയില്‍ ആയിരുന്നു താമസക്കാരെല്ലാം. ഇന്ന് രാത്രിയും വ്യാഴാഴ്ച രാവിലെയും അന്തരീക്ഷ ഈര്‍പ്പം കൂടുതലായിരിക്കും. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ഇതിനാല്‍ ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം. കാറ്റിന്റെ വേഗം മണിക്കൂറില്‍ 10 മുതല്‍ 25 വരെ കിലോമീറ്റര്‍ ആയിരിക്കും അനുഭവപ്പെടുക. എന്നാല്‍ ചിലപ്പോള്‍ വേഗം 35 കിലോമീറ്റര്‍ വരെ വര്‍ധിക്കാനും ഇടയുണ്ട്. അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും നേരിയതോതില്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›