ഹോം › ഗൾഫ്

യുഎഇയില്‍ റജബ് പിറന്നു; റമദാന് ഇനി രണ്ടു മാസം മാത്രം

By News Desk · 01 Jan 2025, 11:55 AM

അബുദാബി: വിശുദ്ധ റമദാന്‍ വ്രതം ആരംഭിക്കാന്‍ ഇനി രണ്ടു മാസം മാത്രം. മാസപ്പിറവി ദൃശ്യമായതിനാല്‍ ഇന്ന് റജബ് ഒന്നായിരിക്കുമെന്ന് അസ്‌ട്രോണമി സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി. അല്‍ ഖാതിം അസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിക്ക് റജബ് ചന്ദ്രക്കല ദൃശ്യമായതാണ് റമദാനുള്ള സമയം ഗണിക്കാന്‍ സഹായകമായത്. കടുത്ത മൂടല്‍മഞ്ഞുള്ള അന്തരീക്ഷത്തിലും റജബ് ചന്ദ്രക്കല കാണാന്‍ സാധിച്ചത് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ രാവിലെ 11ന് ആണ് മൂടല്‍മഞ്ഞും കാര്‍മേഘങ്ങളും നിറഞ്ഞ പ്രതികൂല കാലാവസ്ഥയിലും ചന്ദ്രക്കല കാണാന്‍ സാധിച്ചത്. ഇനി ശഅബാന്‍ പിറയും തുടര്‍ന്ന് റമദാന്‍ പിറയും കാണാന്‍ ദീര്‍ഘിച്ച ആഴ്ചകളുള്ളതിനാല്‍ ഇത് ദൃശ്യമായാല്‍ മാത്രമേ റമദാന്‍ എന്ന് തുടങ്ങുമെന്ന് കൃത്യമായി പറയാനാവൂ. എന്നിരുന്നാലും ജ്യോതിശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത് മിക്കവാറും മാര്‍ച്ച് ഒന്നിന് റമദാന്‍ വ്രതം ആരംഭിക്കുമെന്നാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›