ഹോം › ഗൾഫ്

സൗദിയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

By MJ Desk · 18 Jul 2025, 03:40 PM

സൗദി അറേബ്യയിലെ ബിഷയിൽ രാജസ്ഥാൻ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. 24കാരനായ ശങ്കർലാലാണ് മരിച്ചത്. കൊലപാതകമെന്നാണ് നിഗമനം. ബിഷക്ക് സമീപം സമക് എന്ന പ്രദേശത്ത് നിന്ന് 20 കിലോമീറ്റർ അകലെ മലയടിവാരത്തിലാണ് ശങ്കർലാലിന്റെ മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാൻ ജഗ്പുര സ്വദേശിയാണ്. പ്രദേശത്ത് ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു. ഒപ്പം ജോലി ചെയ്തിരുന്ന എത്യോപ്യൻ സ്വദേശിയെ കാണാതായിട്ടുണ്ട്. മൃതദേഹത്തിന്റെ തലയ്ക്കും വയറിനും പുറത്തും ആഴത്തിലുള്ള മുറിവുകൾ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മരണവിവരം നാട്ടിലുള്‌ല കുടുംബത്തെ അറിയിച്ചിട്ടുണ്ട്. അവിവാഹിതനാണ് ശങ്കർലാൽ

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›