ഹോം › ഗൾഫ്

യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന്‍ വ്രതത്തിന് തുടക്കമാവും

By News Desk · 01 Mar 2025, 10:15 AM

അബുദാബി: യുഎഇയിലെ മൂണ്‍സൈറ്റിങ് കമ്മിറ്റി റമദാന്‍ മാസപ്പിറവി ദൃശ്യമായതായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇന്ന് റമദാന്‍ ഒന്നായിരിക്കുമെന്ന് യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അറിയിച്ചു. മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ യുഎഇ ഫത്വ കൗണ്‍സില്‍ ഇന്നലെ വൈകിട്ട് അബുദാബിയില്‍ യോഗം ചേരുകയും നാളെ (ശനി) റമദാന്‍ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. വിശുദ്ധ വൃതാരംഭത്തിന്റെ ഈ സുദിനത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാനും വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്് അല്‍ മക്തൂമിനും യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ് യാനും അവരുടെ കുടുംബത്തിനും യുഎഇയുടെ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ക്കും കിരീടാവകാശികള്‍ക്കും അവരുടെയെല്ലാം കുടുംബങ്ങള്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും ലോകം മുഴുവനുമുള്ള ജനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›