ഹോം › ഗൾഫ്

റമദാന്‍ മുന്‍കരുതല്‍ പരിശോധന; സമൂസ നിര്‍മാണ യൂണിറ്റ് അടപ്പിച്ചു

By News Desk · 30 Jan 2025, 05:12 PM

റിയാദ്: പരിശുദ്ധ റമദാന്‍ മാസത്തിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ നടത്തുന്ന പരിശോധനയില്‍ സമൂസ നിര്‍മാണ യൂണിറ്റുകള്‍ അധികൃതര്‍ അടപ്പിച്ചു. ഭക്ഷ്യ നിര്‍മാണ – വില്‍പ്പന സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കിയതോടെയാണ് നടപടി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ജിദ്ദയിലെ ഉമ്മുല്‍ സലാം മുനിസിപ്പാലിറ്റിയിലെ അല്‍ വാഹയില്‍ പ്രവര്‍ത്തിച്ചിരുന്ന സമൂസ നിര്‍മാണ സ്ഥാപനം അധികൃതര്‍ അടച്ചുപൂട്ടിയത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ സമൂസ ഷീറ്റുകളും മറ്റ് റമദാന്‍ വിഭവങ്ങളും നിയമവിരുദ്ധമായി ഉത്പാദിപ്പിച്ച സ്ഥാപനമാണ് അടച്ചുപൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. മേഖലയിലെ വിവിധ റസ്റ്റോറന്റുകള്‍ക്കും കഫറ്റീരിയകള്‍ക്കും സമൂസ ഷീറ്റുകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സ്ഥാപനമാണ് മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തില്‍ അടച്ചുപൂട്ടിയത്. സ്ഥാപനത്തിന്റെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. സ്ഥാപനം പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെയാണെന്നും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›