ഹോം › ഗൾഫ്

റമദാന്‍: തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കുള്ള ഇമാമുമാരെ പ്രഖ്യാപിച്ച് സൗദി മതകാര്യ വകുപ്പ്

By News Desk · 20 Feb 2025, 12:15 PM

റിയാദ്: റമദാന്‍ ദിനങ്ങള്‍ക്ക് തുടക്കമാവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തറാവീഹിനും തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കാനുള്ള ഇമാമുമാരുടെ പേരുകള്‍ സഊദി മതകാര്യ വകുപ്പ് പ്രഖ്യാപിച്ചിപിച്ചിരിക്കുന്നത്. ഇരു ഹറം മതകാര്യ പ്രസിഡന്‍സിയാണ് മക്കാ ഹറമില്‍ പ്രഖ്യാപനം നടത്തിയത്. ഡോ അബ്ദുറഹ്മാന്‍ അല്‍ സുദൈസ്, ശൈഖ് മാഹിര്‍ അല്‍ മുഐ ക്കിലി, ശൈഖ് അബ്ദുല്ല അല്‍ ജുഹനി, ശൈഖ് ബന്ദര്‍ ബലീല, ശൈഖ് യാസിര്‍ അല്‍ ദോസരി, ശൈഖ് ബദര്‍ അല്‍ തുര്‍ക്കി, ഡോ. ശൈഖ് വലീദ് അല്‍ ശംസാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് അഹമ്മദ് ബിന്‍ അലി അല്‍ ഹുദൈഫി, ശൈഖ് ഖാലിദ് മുഹന്ന, ശൈഖ് അബ്ദുല്ല ബുഐജാന്‍, ശൈഖ് അഹമ്മദ് താലിബ്, ശൈഖ് അബ്ദുല്ല ഖുറാഫി, ശൈഖ് മുഹ്‌സിന്‍ അല്‍ ഖാസിം, ശൈഖ് സാലിഹ് ബുദൈര്‍, ശൈഖ് മുഹമ്മദ് ബര്‍ഹാജി എന്നിവരാവും നേതൃത്വം നല്‍കുക.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›