ഹോം › ഗൾഫ്

റമദാന്‍: പകല്‍ നേരത്ത് ഭക്ഷണം പ്രദര്‍ശിപ്പിക്കാന്‍ അനുമതി വാങ്ങണമെന്ന് ഷാര്‍ജ നഗരസഭ

By News Desk · 18 Feb 2025, 02:30 PM

ഷാര്‍ജ: റമദാനിലെ വിശുദ്ധ ദിനങ്ങള്‍ ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ എമിറേറ്റില്‍ പകല്‍ സമയത്ത് ഭക്ഷണം തയ്യാറാക്കാനും പ്രദര്‍ശിപ്പിക്കാനും വില്പന നടത്താനും പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് ഷാര്‍ജ നഗരസഭാ അധികൃതര്‍ വ്യക്തമാക്കി. അനുമതി ലഭിക്കാനുള്ള ഫീസ് 3,000 ദിര്‍ഹമാണ്. അനുമതിയുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ ഇഫ്താറിന് മുന്‍പുള്ള പകല്‍ സമയത്ത് ഭക്ഷണം പരസ്യമായി പ്രദര്‍ശിപ്പിച്ചു വില്‍പ്പന നടത്താന്‍ സാധിക്കൂ. ഷോപ്പിംഗ് മാളുകള്‍ക്ക് ഉള്‍പ്പെടെയുള്ളവക്ക് നിയമം ബാധകമായിരിക്കുമെന്ന് ഷാര്‍ജ നഗരസഭ അറിയിച്ചു. അടുക്കളകളില്‍ മാത്രമേ ഭക്ഷണം തയ്യാറാക്കാനും പാകം ചെയ്യാനും അനുവദിക്കൂ. ഭക്ഷണം ഡൈനിങ് മേഖലയില്‍ വിളമ്പുന്നതിന് അനുവാദം ഉണ്ടാകില്ല. റസ്റ്റോറന്റുകള്‍ കഫെറ്റീരിയലുകള്‍, ബേക്കറികള്‍, മധുര പലഹാര വില്പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവക്കാണ് എല്ലാ വര്‍ഷവും റമദാന്‍ കാലത്ത് പ്രത്യേക അനുമതി നഗരസഭ നല്‍കുന്നത്. ഇതിനായി രണ്ട് വ്യത്യസ്ത ഫീസ് രീതികളാണ് നടപ്പാക്കുന്നതെന്നും ഈ പെര്‍മിറ്റുകള്‍ നഗരസഭ അനുവദിച്ചു തുടങ്ങിയതായും അധികൃത വിശദീകരിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›