ഹോം › ഗൾഫ്

റമദാന്‍: 1,295 തടവുകാരെ യുഎഇ മോചിപ്പിക്കും

By News Desk · 27 Feb 2025, 05:31 PM

അബുദാബി: ഈ വര്‍ഷത്തെ വിശുദ്ധ റമദാന്‍ പ്രമാണിച്ച് 1,295 തടവുകാരെ വിട്ടയക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടു. തടവുകാര്‍ക്ക് അവരുടെ വീടുകളില്‍ കുടുംബത്തിനൊപ്പം കഴിയാന്‍ അവസരം ഒരുക്കാനാണ് നടപടി. സമൂഹത്തിന്റെ സന്തോഷം ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണ് തടവുകാരെ മോചിപ്പിക്കുന്നത്. തടവില്‍നിന്നുള്ള മോചനം തടവുകാര്‍ക്ക് പുതിയൊരു ജീവിതം നല്‍കുമെന്നു അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവര്‍ഷവും റമദാന്‍ ഉള്‍പ്പെടെയുള്ള വിശേഷങ്ങളുമായി ബന്ധപ്പെട്ട യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികള്‍ തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 735 പേരെയായിരുന്നു മോചിപ്പിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›