ഹോം › ഗൾഫ്

തിരയില്‍ അകപ്പെട്ട മൂന്നു സ്വദേശികളെ റാസല്‍ഖൈമ പൊലിസ് രക്ഷിച്ചു

By News Desk · 20 Nov 2024, 01:38 AM

റാസല്‍ഖൈമ: കടലില്‍ തിരയില്‍ അകപ്പെട്ട സ്വദേശികളായ മൂന്നുപേരെ റാസല്‍ഖൈമ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. മത്സ്യബന്ധനം കഴിഞ്ഞ മടങ്ങവേയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍ പൊലിസിന്റെ സഹായം ആവശ്യപ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്നു യുവാക്കളും ആരോഗ്യവാന്മാരാണെന്നും വേലിയേറ്റം സംഭവിക്കുന്ന അവസരത്തില്‍ കടലില്‍ ഇറങ്ങുന്നതും മത്സ്യബന്ധനം നടത്തുന്നതും ഏറെ ജാഗ്രതയോടെ വേണമെന്നും അല്‍ റംസ് പോലിസ് സ്‌റ്റേഷന്‍ മേധാവി കേണല്‍ അഹമ്മദ് സലിം അല്‍ മസൂദ് അല്‍ ഷെഹി അഭ്യര്‍ഥിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പോലിസിനൊപ്പം കൂടിയവരോട് അദ്ദേഹം നന്ദിപറയുകയും ചെയ്തു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Rasul Khaimah police#Sea

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›