യുഎഇ നിവാസികൾക്ക് ഇനി മടങ്ങുന്നതിന് പ്രവേശന അനുമതി ആവശ്യമില്ല

യുഎഇ: ബുധനാഴ്ച മുതൽ എൻട്രി പെർമിറ്റ് ഇല്ലാതെതന്നെ റെസിഡന്റ്സിന് രാജ്യത്തേക്ക് മടങ്ങാമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു. യാത്രയ്ക്ക് മുമ്പ് നെഗറ്റീവ് കോവിഡ് 19 പി സി
 

യുഎഇ: ബുധനാഴ്ച മുതൽ എൻട്രി പെർമിറ്റ് ഇല്ലാതെതന്നെ റെസിഡന്റ്സിന് രാജ്യത്തേക്ക് മടങ്ങാമെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു.

യാത്രയ്ക്ക് മുമ്പ് നെഗറ്റീവ് കോവിഡ് 19 പി സി ആർ ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കണം. കൂടാതെ എല്ലാ യാത്രക്കാർരുടെയും നെഗറ്റീവ് പി സി ആർ റിപ്പോർട്ട് യു എ ഇയിൽ എത്തുന്നതിന് 96 മണിക്കൂർ മുമ്പ് എടുത്തതുമാകണം.

റെസിഡന്റ്‌സ് തിരികെ എത്തുന്ന എമിറേറ്റ്സിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, ഫെഡറൽ അതോറിറ്റി ആളുകൾക്ക് മുൻകൂർ അനുമതി നൽകും.

ഒമാനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, വ്യക്തിഗത ഡാറ്റ എന്നിവ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.