ഹോം › ഗൾഫ്

റിയാദ് ബോക്‌സിങ് വീക്ക്; കരുത്തനായ ഹെവിവെയ്റ്റ് ചാമ്പ്യനെ ഇന്ന് അറിയാം

By News Desk · 21 Dec 2024, 05:11 PM

റിയാദ്: ബോക്‌സിങ് റിങ്ങിനെ സ്‌നേഹിക്കുന്നവരുടെ കണ്ണുകളെല്ലാം കരുത്തനായ ഹെവിവെയിറ്റ് ചാമ്പ്യന്‍ ആരാവുമെന്ന നോട്ടത്തിലേക്ക് എത്താന്‍ മണിക്കൂറുകള്‍ മാത്രം. റിയാദ് ബോക്‌സിങ് സീസണിലെ ഇന്നത്തെ മത്സരമാണ് വിധി നിര്‍ണയിക്കുക. ബ്രിട്ടന്റെ ടൈസണ്‍ ഫ്യൂറിയും യുക്രൈന്റെ ഇതിഹാസതാരം ഒലെക്‌സാണ്ടര്‍ ഉസിക്കുമാണ് ഇന്ന് അരീനയില്‍ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ കൊമ്പുകോര്‍ക്കുക. രാജ്യാന്തര വേദികള്‍ സ്വപ്‌നം കാണുന്ന സഊദിയുടെ ഏറ്റവും മികച്ച ബോക്‌സറായ അലക്കലും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. അസാധാരണമായ വേഗത്തിനും തന്ത്രങ്ങളുടെ മികവിനും പേരുകേട്ട ഉസിക്ക് പട്ടം നേടുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്. തനിക്ക് നഷ്ടമായ സിംഹാസനം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാവും ബ്രിട്ടീഷ് താരം പുറത്തെടുക്കുക. അപാരമായ ശരീരികക്ഷമതയാണ് ടൈസന്റെ തുരുപ്പ്ചീട്ട്. അതുകൊണ്ട് തന്നെ ചാംമ്പ്യനെ തീരുമാനിക്കുന്ന മത്സരത്തില്‍ അക്ഷരാര്‍ഥത്തില്‍ തീപാറുമെന്ന് തീര്‍ച്ച.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›