ഹോം › ഗൾഫ്

റിയാദ് മെട്രോ സൂപ്പര്‍ ഹിറ്റ്; ഒരാഴ്ചക്കിടയില്‍ സഞ്ചരിച്ചത് 19 ലക്ഷം പേർ

By News Desk · 14 Dec 2024, 05:30 PM

റിയാദ്: സഊദി അറേബ്യയുടെ ഗതാഗത രംഗത്ത് വിപ്ലവമായ റിയാദ് മെട്രോയില്‍ ആദ്യ വാരത്തില്‍ യാത്രചെയ്തത് 19 ലക്ഷം പേര്‍. സോഷ്യല്‍ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് റിയാദ് മെട്രോ അധികൃതര്‍ 19 ലക്ഷം യാത്രക്കാര്‍ മെട്രോയെ ഉപയോഗപ്പെടുത്തിയതായും പര്‍പ്പിള്‍ ലൈനാണ് ഏറ്റവു ജനപ്രീതി നേടിയ പാതയെന്നും അറിയിച്ചിരിക്കുന്നത്. ദിനേന 12 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന രീതിയിലാണ് മെട്രോ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് 36 ലക്ഷത്തിലേക്കു എത്തിക്കാനും സാധിക്കും. ആറു നിറങ്ങളിലായുള്ള ലൈനുകളില്‍ 176 കിലോമീറ്ററാണ് 85 സ്‌റ്റേഷനുകളുള്ള റിയാദ് മേെട്രായുടെ ആകെ ദൂരം. മെട്രോക്കായി സീമെന്‍സും അല്‍സ്റ്റോം എന്നീ കമ്പനികളാണ് 183 ട്രെയിനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നീളമുള്ള ഡ്രൈവറില്ലാ മെട്രോ പാത കൂടിയാണ് റിയാദിലേത്. ഡിസംബര്‍ ഒന്നിനായിരുന്നു പാതയില്‍ യാത്രക്കാരുമായി ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Riyadh Metro

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›