ഹോം › ഗൾഫ്

റിയാദ് മെട്രോ: സര്‍വിസിന് നാളെ തുടക്കമാവും

By News Desk · 30 Nov 2024, 02:32 PM

റിയാദ്: സഊദി തലസ്ഥാനത്തിന്റെ ഗാതഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് മെട്രോയുടെ ആദ്യ സര്‍വിസ് നാളെ (ഡിസംബര്‍ ഒന്ന് ഞായര്‍) തുടക്കമാവുമെന്ന് റോയല്‍ കമ്മിഷന്‍ ഓഫ് റിയാദ് സിറ്റി അധികൃതര്‍ അറിയിച്ചു. മെട്രോ സര്‍വിസിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് ഡിസംബര്‍ ഒന്നിന് നടക്കുകയെന്നും യെലോ ലൈനിലാണ് മെട്രോ ഓടുകയെന്നും കമ്മിഷന്‍ വിശദീകരിച്ചു. ബ്ലൂ ലൈനിലെ കിങ് ഖാലിദ് ഇന്റെര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് കോറിഡോറിനെ ഒലായ സ്ട്രീറ്റിലൂടെ ബത്തയെയും പെര്‍പ്പിള്‍ ലൈനില്‍ അബ്ദുറഹിമാന്‍ ബിന്‍ ഔഫ് റോഡിനെയും ശൈഖ് ഹസ്സന്‍ ബിന്‍ ഹുസൈന്‍ റോഡിനെയും ബന്ധിപ്പിച്ചുമാവും സര്‍വിസ് നടത്തുക. ഡിസംബര്‍ 15ന് ശേഷം ഗ്രീന്‍ ലൈനിലെ കിങ് അബ്ദുല്‍അസീസ് റോഡിനെയും റെഡ് ലൈനില്‍ കിങ് അബ്ദുല്ല റോഡിനെയും ബന്ധിപ്പിച്ചും സര്‍വിസ് ആരംഭിക്കും. ജനുവരി അഞ്ചിന് ഓറഞ്ച് ലൈനില്‍ മദീന റോഡ് കോറിഡോര്‍ മെട്രോ സര്‍വിസും ഓപണാവും. നഗരത്തിന്റെ ഗതാഗതത്തിലെ നട്ടെല്ലായി പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 176 കിലോമീറ്ററാണ് മെട്രോ പാതയുടെ ആകെ നീളം. റിയാദ് ഉള്‍പ്പെടെ നാലു മുഖ്യസ്റ്റേഷനുകള്‍ അടക്കം 85 സ്റ്റേഷനുകളാണുള്ളത്. ആറു ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുക. സല്‍മാന്‍ രാജാവിന്റെ ദീര്‍ഘവീക്ഷണമാണ് മെട്രോ സര്‍വിസെന്ന് സഊദി രാജകുമാരന്‍ പറഞ്ഞു. റിയാദ് ഡെവലപ്‌മെന്റ് ഹൈകമ്മിഷന്‍ ചെയര്‍മാന്‍ ആയിരിക്കേയാണ് ഇത്തരത്തില്‍ ഒരു ദീര്‍ഘവീക്ഷണമുള്ള പദ്ധതിയെക്കുറിച്ച് അദ്ദേഹം ചിന്തിച്ചതെന്നും അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്നും രാജകുമാരന്‍ ഓര്‍മിപ്പിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Alhasa#Dammam#Riyadh#Riyadh Metro#saudi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›