{"vars":{"id": "89527:4990"}}

റിയാദ് മെട്രോ: ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് നാലു റിയാലില്‍

 
റിയാദ്: നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വിസ് ആരംഭിക്കുന്ന റിയാദ് മെട്രോയുടെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് നാലു റിയാലില്‍. സ്റ്റാന്റേര്‍ഡ്, ഫസ്റ്റ് ക്ലാസ് എന്നീ രണ്ടു വിഭാഗമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. സാധാരണ ക്ലാസായ സ്റ്റാന്റേര്‍ഡില്‍ രണ്ടു മണിക്കൂര്‍വരെ ഉപയോഗിക്കാവുന്ന ടിക്കറ്റിന് നാലു റിയാലാണ് നല്‍കേണ്ടത്. മൂന്നു ദിവസത്തേക്ക് വാലിഡിറ്റിയുള്ള ടിക്കറ്റിന് 20 റിയാലും ഏഴു ദിവസത്തിന് 40ഉം ഒരു മാസത്തേക്കു 140ഉം ആണ് നിരക്ക്. ഫസ്റ്റ് ക്ലാസില്‍ രണ്ടു മണിക്കൂറിന് 10 റിയാലിലാണ് നിരക്ക് ആരംഭിക്കുന്നത്. ഇതില്‍ മൂന്നു ദിവസത്തേക്ക് 50ഉം ഏഴു ദിവസത്തേക്ക് 100ഉം 30 ദിവസത്തേക്ക് 350 റിയാലുമാണ് നല്‍കേണ്ടത.് മൊബൈല്‍ ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ഡാര്‍ബ് ആപ്പ് വഴിയാണ് ടിക്കറ്റുകള്‍ എടുക്കാന്‍ സാധിക്കുക.