ഹോം › ഗൾഫ്

സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കാന്‍ സഊദിയും ഫ്രാന്‍സും ഒരുങ്ങുന്നു

By News Desk · 07 Dec 2024, 04:24 PM

റിയാദ്: തങ്ങള്‍ക്കിടയിലെ ഊഷ്മളമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിക്കാന്‍ ഫ്രാന്‍സും സൗദിയും ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി സഊദി വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രതിരോധം, ഇന്ധനം എന്നിവയടക്കമുള്ള മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ കരാര്‍. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സഊദിയില്‍ എത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സഊദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് നിര്‍ണായകമായ ഈ തീരുമാനം ഉരുത്തിരിഞ്ഞത്. സൗദി തലസ്ഥാനമായ റിയാദിലെ അല്‍ യമാമ കൊട്ടാരത്തിലാണ് ഫ്രഞ്ച് പ്രസിഡന്റിന് സല്‍മാന്‍ രാജകുമാരന്‍ സ്വീകരണമൊരുക്കിയത്. ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കാനും ലെബനന്‍ ഉള്‍പ്പെടെയുള്ള മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥക്ക് പരിഹാരം കാണാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#France#saudi

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›