ഹോം › ഗൾഫ്

ഉംറ നിർവഹിക്കാനെത്തുന്നവർക്കുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ

By News Desk · 08 Apr 2025, 06:02 PM

ഉംറ നിർവഹിക്കാനെത്തുന്നവർക്കുള്ള അവസാന തീയതി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ വർഷത്തെ ഹജ്ജ് കർമ്മത്തിന് മുന്നോടിയായാണ് നിയന്ത്രണം. രാജ്യത്തേക്ക് ഉംറയ്ക്കായി പ്രവേശിക്കാനുള്ള അവസാന തീയതിയും ഉംറയ്ക്കായി എത്തിയവർക്ക് തിരികെപോകാനുള്ള അവസാന തീയതിയും ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാനാവുന്ന അവസാന തീയതി ഏപ്രിൽ 13 ആണ്. അതിന് ശേഷം രാജ്യത്തേക്ക് ഉംറയ്ക്കായി പ്രവേശനം അനുവദിക്കില്ല. ഏപ്രിൽ 29 ആണ് ഉംറയ്ക്ക് ശേഷം മടങ്ങിപ്പോകാനുള്ള അവസാന തീയതി. ഈ ദിവസത്തിന് ശേഷം രാജ്യത്ത് തുടരുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഹജ്ജ്, ഉംറ അധികൃതർ വ്യക്തമാക്കി. ഉംറ നിർവഹിക്കാനെത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ വിസ ആവശ്യമാണ്. പിന്നീട് നുസുക് ആപ്പ് വഴി ഉംറയ്ക്കുള്ള അനുവാദം നേടണം. ഔദ്യോഗിക ഓപ്പറേറ്റർമാരിൽ നിന്ന് മാത്രമേ ഉംറയുമായി ബന്ധപ്പെട്ട സേവനങ്ങൾ തേടാവൂ എന്നും അധികൃതർ അറിയിച്ചു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻ്റ്സ് അംഗീകരിച്ച ഓപ്പറേറ്റർമാരാവണം. ഈ നിബന്ധന ലംഘിക്കുന്നവരിൽ നിന്ന് 50,000 ദിർഹം പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›