ഹോം › ഗൾഫ്

ഗാസയിലേക്കു കൂടുതല്‍ സഹായം എത്തിച്ച് സഊദി

By News Desk · 23 Jan 2025, 06:04 PM

റിയാദ്: വെടിനിര്‍ത്തല്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ ഗാസയിലേക്ക് കൂടുതല്‍ മാനുഷിക സഹായം എത്തിച്ച് സഊദി. സഊദിയില്‍നിന്നുള്ള അവശ്യവസ്തുക്കള്‍ അടങ്ങിയ കണ്‍വോയികള്‍ വടക്കന്‍ ഗാസയില്‍ എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഊദി എയ്ഡ് ഏജന്‍സിയായ കെഎസ്‌റിലീഫാണ് ഗാസന്‍ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിന്റെ ഭാഗമായി അവശ്യവസ്തുക്കളായ ഷെല്‍ട്ടര്‍ കിറ്റുകളില്‍ ഉള്‍പ്പെടുന്ന ബ്ലാങ്കറ്റുകള്‍, കിടക്കകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, വാട്ടര്‍ കണ്ടയിനറുകള്‍ തുടങ്ങിയ അത്യാവശ്യ വസ്തുക്കള്‍ എത്തിച്ചത്. സഊദി സെന്റര്‍ ഫോര്‍ കള്‍ചര്‍ ആന്റ് ഹെറിറ്റേജിന്റെ നേതൃത്വത്തിലാവും വസ്തുക്കള്‍ അര്‍ഹരായവരില്‍ എത്തിക്കുകയെന്ന് സഊദി പ്രസ് ഏജന്‍സി അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›