ഹോം › ഗൾഫ്

ആഭ്യന്തര ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക പാക്കേജുകളുമായി സൗദി

By News Desk · 22 Feb 2025, 12:33 AM

മക്ക: ഹജ്ജ്-ഉംറ തീര്‍ത്ഥാടകരായ രാജ്യത്തെ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും 4 മുഖ്യ പാക്കേജുകളുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വ്യത്യസ്തമായ ബജറ്റിലുള്ള പാക്കേജുകളാണ് തീര്‍ത്ഥാടകര്‍ക്കായി ഈ വര്‍ഷത്തേക്ക് അധികൃതര്‍ അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ക്കും സാമ്പത്തിക സ്ഥിതിക്കും അനുസരിച്ചുള്ള പാക്കേജ് തിരഞ്ഞെടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഹജ്ജ്-ഉംറ മന്ത്രാലയം തങ്ങളുടെ ഇലക്ട്രോണിക് അപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോം ആയ നുസുക്കിലൂടെയാണ് ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. പാക്കേജില്‍ ഉള്‍പ്പെടുന്ന ഏറ്റവും കൂടിയ കാറ്റഗറിക്ക് 13,150 റിയാലാണ് ഫീസായി നല്‍കേണ്ടത്. 8,092 റിയാല്‍, 10,366 റിയാല്‍, 12,537 റിയാല്‍ എന്നിങ്ങനെയാണ് ഈ പാക്കേജുകള്‍ക്ക് ഈടാക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് മതിയായ സുഖസൗകര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പാക്കേജില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഉള്‍പ്പെടുകയില്ല.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›