ഹോം › ഗൾഫ്

ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഏത് സമയത്തും ഉംറക്ക് അവസരം ഒരുക്കിയതായി സഊദി

By News Desk · 18 Dec 2024, 01:29 PM

റിയാദ്: ഏത് സമയത്തും ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം നല്‍കുമെന്ന് സഊദി. വര്‍ഷത്തില്‍ ഏത് സമയത്തും ഉംറ നര്‍വഹിക്കാന്‍ അവസരം ഒരുക്കുമെന്നാണ് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. തീര്‍ഥാടന സേവനങ്ങള്‍ക്കായുള്ള സഊദിയുടെ ഔദ്യോഗിക ഡിജിറ്റല്‍ ഗേറ്റ്‌വേയായ നുസുക് പ്ലാറ്റ്‌ഫോം വഴി തീര്‍ഥാടകര്‍ക്ക് ഉംറ പാക്കേജ് സ്വന്തമാക്കാന്‍ സാധിക്കും. സഊദി എയര്‍ലൈന്‍സിലോ, ഫ്ളൈനാസ് എയര്‍ലൈന്‍സിലോ സഊദിയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ സ്വന്തമാക്കാനും അവസരമുണ്ട്. സൗദിയില്‍ വിമാനം ഇറങ്ങിയ ശേഷം ഉംറ നിര്‍വഹിച്ച് അവര്‍ക്ക് യാത്ര തുടരാന്‍ ഇതുവഴി സാധിക്കും. നുസുക് വഴിയല്ലാതെ അംഗീകൃത വിസ കേന്ദ്രങ്ങള്‍ വഴിയായും ഉംറ വിസയ്ക്ക് അപേക്ഷിക്കാനാവും. തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തുന്നതിന് എല്ലാ സന്ദര്‍ശകരും ഗ്രാന്‍ഡ് മസ്ജിദില്‍ എത്തുന്നതിന് മുന്‍പ് നുസുക്ക് ആപ്പ് വഴി ഉംറ പെര്‍മിറ്റ് ഉറപ്പാക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mecca

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›