ഹോം › ഗൾഫ്

റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് മൂക്കുകയറിടാന്‍ സഊദി നിയമം കര്‍ശനമാക്കുന്നു

By News Desk · 13 Jan 2025, 12:56 PM

റിയാദ്: രാജ്യത്ത് തൊഴില്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ ലക്ഷ്യമിട്ട് സഊദി റിക്രൂട്ട്‌മെന്റ് നിയമം കര്‍ശനമാക്കുന്നു. ചെറുകിട റിക്രൂട്ടിങ് സ്ഥാപനങ്ങള്‍ 20 ലക്ഷം റിയാല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണം. ഈ സ്ഥാപനങ്ങള്‍ക്ക് 50 ലക്ഷം റിയാലിന്റെ മൂലധനം ഉണ്ടായിരിക്കണം. ഇടത്തരം കമ്പനികള്‍ അന്‍പത് ലക്ഷം റിയാല്‍ ബാങ്ക് ഗ്യാരണ്ടിയും ഒപ്പം അഞ്ച് വര്‍ഷത്തെ ലൈസന്‍സിന് അഞ്ചുകോടി റിയാല്‍ ഡെപോസിറ്റും നല്‍കണമെന്നും പുതിയ റിക്രൂട്ട്‌മെന്റ് നിയമം അനുശാസിക്കുന്നു. വന്‍കിട കമ്പനികള്‍ ഒരു കോടി റിയാല്‍ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നും 10 വര്‍ഷത്തെ ലൈസന്‍സ് നേടുന്നതിന് 10 കോടി റിയാല്‍ ഡെപോസിറ്റ് നിലനിര്‍ത്തണമെന്നും പുതിയ റിക്രൂട്ട്‌മെന്റ് വ്യവസ്ഥയിലുണ്ട്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ റിക്രൂട്ടമെന്റ് ചെലവുകള്‍ വെളിപ്പെടുത്തണമെന്നും റിക്രൂട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലെ ആളുകള്‍ സംസാരിക്കുന്ന അതേ ഭാഷയില്‍ വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഈ പറഞ്ഞ മൂന്നു വിഭാഗങ്ങളില്‍ ഏതിലാണോ തങ്ങള്‍ ഉള്‍പ്പെടുക അതിലേക്ക് മാറാന്‍ രണ്ടു വര്‍ഷത്തെ സമയവും അധികൃതര്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›