ഹോം › ഗൾഫ്

2026ലെ വാട്ടര്‍ ഡീസാലിനേഷന്‍ ഗ്ലോബല്‍ കോണ്‍ഗ്രസിന് സഊദി ആതിഥ്യമരുളും

By News Desk · 11 Dec 2024, 01:09 PM

റിയാദ്: 2026ല്‍ നടക്കുന്ന വാട്ടര്‍ ഡീസാലിനേഷന്‍ ഗ്ലോബല്‍ കോണ്‍ഗ്രസിന് സഊദി ആതിഥ്യമരുളുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റെര്‍നാഷ്ണല്‍ ഡീസാലിനേഷന്‍ ആന്റ് റീയൂസ് അസോസിയേഷനാ(ഐഡിആര്‍എ)ണ് ആഗോള സമ്മേളനത്തിന് ആതിഥ്യമരുളാന്‍ സഊദിയെ തിരഞ്ഞെടുത്തത്. വെള്ളം നേരിടുന്ന വെല്ലുവിളികളും ഉപ്പുവെള്ളം ശുദ്ധീകരിക്കുന്ന പദ്ധതതികളുമെല്ലാമാവും സമ്മേളനം മുഖ്യമായും ചര്‍ച്ചെക്കടുക്കുക. ഐഡിആര്‍എയുടെ അബുദാബിയില്‍ നടക്കുന്ന സമ്മേളനമാണ് സഊദിയെ അടുത്ത സമ്മേളനത്തിന്റെ അതിഥി രാജ്യമായി തെരഞ്ഞെടുത്തതെന്ന് സഊദി പ്രസ് ഏജന്‍സി വ്യക്തമാക്കി. ജലത്തിന്റെ ദൗര്‍ലഭ്യത്തെ അഭിമുഖീകരിക്കുകയെന്ന തീമിലാവും സഊദിയിലെ സമ്മേളനം നടക്കുക. കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ലോകത്തിലെ വന്‍കിട രാജ്യങ്ങളില്‍ ഒന്നാണ് സഊദിയെന്നും ലോകത്തിലെ മൊത്തം ഓരോ ദിവസത്തേയും എണ്ണ ഉല്‍പാദനത്തേക്കാള്‍ കൂടുതല്‍ ശുദ്ധജലം ദിനേന സഊദി ഉപ്പുവെള്ളം ശുദ്ധീകരിച്ച് ഉല്‍പാദിപ്പിക്കുന്നുണ്ടെന്നും സഊദി വാട്ടര്‍ അതോറിറ്റി വെളിപ്പെടുത്തി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Riyadh#saudi#Water Desalination Global Congress

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›