ഹോം › ഗൾഫ്

ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടി സൗദിയുടെ അര്‍ദ നൃത്തം

By News Desk · 25 Feb 2025, 09:06 PM

റിയാദ്: സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി സംഘടിക്കപ്പെട്ട സൗദി അറേബ്യയുടെ പരമ്പരാഗത നൃത്തമായ അര്‍ദക്ക് ഗിന്നസ് റെക്കോര്‍ഡ്. റിയാദിലെ അല്‍ അദല്‍ പ്ലാസയില്‍ ആയിരുന്നു ഫെബ്രുവരി 20 മുതല്‍ 23 വരെയുള്ള നാലു ദിവസങ്ങളിലായി 50,000 അധികം കാണികളെ ആകര്‍ഷിച്ച ലോകത്തിലെ ഏറ്റവും വലിയ അര്‍ദ നൃത്തപ്രകടനം അരങ്ങേറിയത്. ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ പ്രകടനത്തില്‍ 633 കലാകാരന്മാരാണ് ഒരേസമയം പങ്കെടുത്തത്. ലോകത്തില്‍ ആദ്യമായാണ് ഇത്രയും പേര്‍ ഒന്നിച്ച് പരമ്പരാഗത നാടോടി നൃത്തമായ അര്‍ദ അവതരിപ്പിക്കുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചതോടെ രാജ്യത്തിന്റെ സാംസ്‌കാരിക ചിഹ്നവും ദേശീയതയുടെ അഭിമാന സ്തംഭവുമായി ഇത് മാറിയിരിക്കുകയാണ്. അംഗീകാരം ലഭിച്ചതിലൂടെ സൗദിയുടെ പാരമ്പര്യത്തെ ആദരിക്കുന്നതിനൊപ്പം സൗദിയുടെ സമ്പന്നമായ ചരിത്രത്തെയും ലോക ജനതക്ക് മുന്‍പില്‍ അടയാളപ്പെടുത്തുകയാണ് സംഭവിച്ചിരിക്കുന്നത്. നൃത്ത പരിപാടിയുടെ ഭാഗമായി പരമ്പരാഗതമായ പ്രദര്‍ശനങ്ങളും സൗദിയുടെ ചരിത്രം വിവരിക്കുന്ന ചിത്രങ്ങളും ഡോക്യുമെന്ററികളും വിഷ്വല്‍ ഡിസ്‌പ്ലേകളുമെല്ലാം അവതരിപ്പിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ ലിംപെറ്റ് മൈൻ ആക്രമണം; 27 ഇന്ത്യൻ നാവികർ സുരക്ഷിതർയു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്
പൂർണ്ണ പേജ് കാണുക ›