ഹോം › ഗൾഫ്

മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി സഊദി

By News Desk · 16 Nov 2024, 12:06 AM

ജിദ്ദ: ജിപ്‌സം ബോര്‍ഡ് നിര്‍മാണ സാമഗ്രികളുടെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം സഊദി പരാജയപ്പെടുത്തി. ജിദ്ദ ഇസ്‌ലാമിക് തുറമുഖം വഴി കണ്ടെയിനറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമമാണ് സഊദി നാര്‍കോട്ടിക് കണ്‍ട്രോള്‍ ഡയരക്ടറേറ്റ് പരാജയപ്പെടുത്തിയത്. കണ്ടെയിനറുകളില്‍നിന്നും 1,19,34,000 ആംഫെറ്റാമൈന്‍ ഗുളികകള്‍ പിടികൂടിയിട്ടുണ്ട്. ലഹരിക്കടത്തുകാരെ നിരീക്ഷിക്കുന്നതിന്റെ ഭാഗൃമായി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് വന്‍തോതില്‍ മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വിവരം ലഭിക്കുന്ന മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ 999 എന്ന നമ്പറിലും വിളിച്ച് അറിയിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും സുരക്ഷാ സേന അഭ്യര്‍ഥിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›