{"vars":{"id": "89527:4990"}}

ഇന്ന് ലബനോണ്‍ സന്ദര്‍ശിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി

 
ദാവോസ്: താന്‍ ഇന്ന് ലബനോണ്‍ സന്ദര്‍ശിക്കുമെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ഒരു പതിറ്റാണ്ടിലധികമായി ആദ്യമായാണ് സഊദിയുടെ ഒരു മന്ത്രി ലബനോണില്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത്. സ്വിറ്റ്‌സര്‍ലണ്ടിലെ റിസോട്ട് നഗരമായ ലാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക യോഗത്തിനിടയിലാണ് സഊദി വിദേശകാര്യ മന്ത്രി ചൊവ്വാഴ്ച പ്രഖ്യാപനം നടത്തിയത്. ലബനോണിന്റെ ഇറാനുമായുള്ള ചങ്ങാത്തമായിരുന്നു 2015ന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം താറുമാറാവാന്‍ ഇടയാക്കിയത്. ലബനോണിലെ പുതിയ സര്‍ക്കാരിനെ സ്വാഗതംചെയ്ത ഫര്‍ഹാന്‍ രാജകുമാരന്‍ രാജ്യത്ത് പരിഷ്‌കരണങ്ങള്‍ ആവിഷ്‌കരിക്കപ്പെടണമെന്നും അഭിപ്രായപ്പെട്ടു.