ഹോം › ഗൾഫ്

പുതിയ ക്രൈം പാറ്റേണുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാവുന്നതായി സഊദി

By News Desk · 22 Nov 2024, 12:41 AM

ദോഹ: കുറ്റവാളികള്‍ ഉപയോഗിക്കുന്ന പുതിയ ക്രൈം പാറ്റേണുകള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വലിയ വെല്ലുവിളിയാവുന്നതായി സഊദി. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന 41ാമത് ജിസിസി ആഭ്യന്ത്രര മന്ത്രിമാരുടെ യോഗത്തിലാണ് സഊദി ആഭ്യന്തര മന്ത്രി പ്രിന്‍സ് അബ്ദുല്‍അസീസ് ബിന്‍ സഊദ് ഇക്കാര്യം ഊന്നിപ്പറഞ്ഞത്. പുത്തന്‍ സാങ്കേതികവിദ്യകളെ ദുരുപയോഗപ്പെടുത്തിയാണ് കുറ്റവാളികള്‍ പുതിയ ക്രൈം പാറ്റേണ്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. ഇത് രാജ്യത്തിന്റേയും ഗള്‍ഫ് മേഖലയുടെയും സുരക്ഷക്ക് വലിയ ഭീഷണിയാണ്. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ അതിര്‍ത്തികടന്നുള്ള കുറ്റകൃത്യങ്ങള്‍ ഇതിന്റെ ഭാഗമായി നടക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ ആയുധങ്ങള്‍ നിര്‍മിക്കുകയും കള്ളക്കടത്ത് നടത്തുകയും ചെയ്യുന്നു. ഇത്തരം നൂതനമായ സാങ്കേതികവിദ്യകള്‍ അവര്‍ക്ക് എളുപ്പം കിട്ടുന്ന സ്ഥിതിയാണുള്ളത്. ഇത് ഇവര്‍ക്ക് കുറ്റകൃത്യങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഉഗ്രവാദവുമെല്ലാം മേഖലയില്‍ എളുപ്പം വ്യാപിപ്പിക്കാന്‍ സഹായകമാവുന്ന സ്ഥിതിയാണുള്ളതെന്നും സഊദി ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#Doha#Sandi

ബന്ധപ്പെട്ട വാർത്തകൾ

യു.എ.ഇയിൽ ഇ-ഇൻവോയ്സിംഗ്: ഒക്ടോബർ 30 അന്തിമ തീയതി; വൈകിയാൽ പ്രതിമാസം 5,000 ദിർഹം പിഴപശ്ചിമേഷ്യന്‍ പ്രതിസന്ധി: ദമാം, റിയാദ് സര്‍വീസുകള്‍ നവംബര്‍ ഏഴുവരെ റദ്ദാക്കി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സുംഐക്യരാഷ്ട്രസഭ ശക്തവും നീതിയുക്തവുമാകണം: യു.എൻ 81-ാം വാർഷികത്തിൽ ആഹ്വാനം ചെയ്ത് കുവൈത്ത്ദമ്മാം വിമാനത്താവള ആക്രമണം: ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചുസൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു: മൂന്ന് പേർക്ക് പരിക്ക്മക്ക കരാറിന് തിരിച്ചടി; തുർക്കി, ഖത്തർ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുമായി പുതിയ ‘ബദർ’ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് പാകിസ്താൻ
പൂർണ്ണ പേജ് കാണുക ›