സൗദിയിൽ സ്ത്രീകൾക്ക് ഇനി മുതൽ പുരുഷന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്താം

പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീകൾക്ക് വിദേശ യാത്ര നടത്താൻ പറ്റില്ലെന്ന നിയമം സൗദി അറേബ്യ പിൻവലിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം 21 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക്
 

പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീകൾക്ക് വിദേശ യാത്ര നടത്താൻ പറ്റില്ലെന്ന നിയമം സൗദി അറേബ്യ പിൻവലിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം 21 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ യാത്ര ചെയ്യാനും പാസ്‌പോർട്ടിന് അപേക്ഷിക്കാനും സാധിക്കും

വിവാഹം, വിവാഹമോചനം, കുട്ടികളുടെ ജനനം എന്നീ രജിസ്റ്റർ ചെയ്യാനുള്ള അനുമതിയും പുതിയ ഉത്തരിവിലുണ്ട്. തൊഴിലവസരങ്ങളിൽ ലിംഗത്തിന്റെയോ പ്രായത്തിന്റെയോ വൈകല്യത്തിന്റെയോ പേരിൽ വിവേചനം പാടില്ലെന്നും ഉത്തരവിൽ നിർദേശിക്കുന്നു. നേരത്തെ സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി പിൻവലിച്ചിരുന്നു.