ഇരു ഹറമുകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് നാലായിരം ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍

മക്ക: തിരുഗേഹങ്ങളായ മസ്ജിദുല് ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും സുഗമമായ പ്രവര്ത്തനം ഉറപ്പുവരുത്തുന്നതിന് കര്മ്മനിരതമായത് നാലായിരം ഓണ്ലൈന് സര്വ്വീസുകള്. ശൈഖ് അബ്ദുല്റഹ്മാന് അല് സുദൈസിന്റെ കീഴിലുള്ള ജനറല് പ്രസിഡന്സി ആണ്
 

മക്ക: തിരുഗേഹങ്ങളായ മസ്ജിദുല്‍ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് കര്‍മ്മനിരതമായത് നാലായിരം ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍. ശൈഖ് അബ്ദുല്‍റഹ്മാന്‍ അല്‍ സുദൈസിന്റെ കീഴിലുള്ള ജനറല്‍ പ്രസിഡന്‍സി ആണ് ഇതിന് നേതൃത്വം നല്‍കുന്നത്.

എച്ച് ആര്‍ മാനേജ്‌മെന്റ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മ്യൂണിക്കേഷന്‍ അടക്കമാണ് ഓണ്‍ലൈന്‍ സേവനങ്ങളിലുള്ളത്. വെര്‍ച്വല്‍ രീതിയിലാണ് യോഗങ്ങള്‍. പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടുകളും ഓണ്‍ലൈനില്‍ നിരീക്ഷിക്കും. സൈബര്‍ സുരക്ഷ കര്‍ശനമായി പാലിക്കുന്നുണ്ട്. തൊഴില്‍ സുഗമമാകാനും ഉത്പാദനക്ഷമതക്കുമുള്ള സാങ്കേതിക സഹായം ഇമെയിലിലൂടെയും വാട്‌സാപ്പിലൂടെയുമാണ് നല്‍കുന്നത്.