ഹൂത്തികളുടെ ബോംബ് നിറച്ച ബോട്ട് സൗദി സഖ്യസേന തകര്‍ത്തു

റിയാദ്: യെമനിലെ ഇറാന് പിന്തുണയുള്ള ഹൂത്തികളുടെ സ്ഫോടക വസ്തുക്കള് നിറച്ച ബോട്ട് അറബ് സഖ്യസേന തകര്ത്തു. ചെങ്കടലിനു തെക്ക് സമുദ്ര പാത ലക്ഷ്യമിട്ടാണ് സോഫ്ടക വസ്തുക്കളുമായി ബോട്ട്
 

റിയാദ്: യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബോട്ട് അറബ് സഖ്യസേന തകര്‍ത്തു.
ചെങ്കടലിനു തെക്ക് സമുദ്ര പാത ലക്ഷ്യമിട്ടാണ് സോഫ്ടക വസ്തുക്കളുമായി ബോട്ട് വന്നതെന്ന് സഖ്യസേനാ വക്താവ് തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ അയച്ച ബോട്ട് യെമന്‍ തുറമുഖ നഗരമായ അല്‍ഹദീദയില്‍ നിന്നാണ് പുറപ്പെട്ടതെന്ന് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു.

സ്‌ഫോടകവസ്തു നിറച്ച ബോട്ട് അന്താരാഷ്ട്ര കപ്പല്‍ യാത്രക്കും ചരക്കുനീക്കത്തിനും ഭീഷണിയാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ഞായറാഴ് രാത്രി ഹദീദ ഗവര്‍ണറേറ്റില്‍നിന്ന് ബോംബ് നിറച്ച ആളില്ലാ വിമാനവും അയച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.