അടിക്കല്ലാ മെസ്യേ, നാട്ടിലെ ചെക്കൻമാര് സൈ്വര്യം തരില്ല; പെനാൽറ്റി എടുക്കാൻ നിന്ന മെസ്സിയോട് മലയാളി യുവാവ് വിളിച്ചുപറഞ്ഞത്
ബ്രസീലുമായി നടന്ന സൂപ്പർ ക്ലാസിക്കോയിൽ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. സൗദി അറേബ്യയിലെ റിയാദിലായിരുന്നു സൂപ്പർ ക്ലാസിക്കോ മത്സരം. സൗദി ആയതുകൊണ്ട് തന്നെ മലയാളികളടക്കം നിരവധി ഇന്ത്യക്കാരും മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇതിനിടെ നടന്ന ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.
ബ്രസീലിനെതിരെ നേടിയ പെനാൽറ്റി ഗോളാക്കിയാണ് മെസി അർജന്റീനക്ക് വിജയം സ്വന്തമാക്കി കൊടുത്തത്. ബ്രസീൽ ഗോളി പെനാൽറ്റി തടുത്തെങ്കിലും റീബൗണ്ട് ചെയ്താണ് മെസ്സി ഗോളാക്കി മാറ്റിയത്. മെസി പെനാൽറ്റി എടുക്കാനെത്തിയപ്പോഴാണ് മലയാളി യുവാവിന്റെ രസകരമായ അഭ്യർഥനയുണ്ടായത്.
മെസ്യേ, അടിക്കണ്ട മെസ്യേ, നാട്ടിലെ ചെക്കന്മാര് സൈ്വര്യം തരില്ല മെസ്യേ എന്നായിരുന്നു മലയാളി യുവാവ് ഗ്യാലറിയിൽ ഇരുന്ന് വിളിച്ചുപറഞ്ഞത്. ബ്രസീൽ ഗോളി അലിസന് വേണ്ടിയും ഗ്യാലറിയിൽ നിന്ന് മലയാളത്തിൽ ആർപ്പു വിളികൾ ഉയരുന്നുണ്ടായിരുന്നു