മക്കയിലെ പള്ളിയിലേക്ക് കാറോടിച്ച് കയറ്റി; സൗദി പൗരൻ അറസ്റ്റിൽ, വീഡിയോ

മക്കയിലെ പള്ളിയിലേക്ക് കാറോടിച്ച് കയറ്റിയ സൗദി പൗരൻ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഅബ ഉൾക്കൊള്ളുന്ന മസ്ജിദുൽ ഹറമിന്റെ വാതിലിലേക്കാണ് ഇയാൾ കാറിടിച്ച് കയറ്റിയത്. സംഭവം കണ്ടതോടെ
 

മക്കയിലെ പള്ളിയിലേക്ക് കാറോടിച്ച് കയറ്റിയ സൗദി പൗരൻ അറസ്റ്റിൽ. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കഅബ ഉൾക്കൊള്ളുന്ന മസ്ജിദുൽ ഹറമിന്റെ വാതിലിലേക്കാണ് ഇയാൾ കാറിടിച്ച് കയറ്റിയത്.

സംഭവം കണ്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ പരിഭ്രാന്തരാകുകയും കാറിന് ചുറ്റും വളയുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറോടിച്ചിരുന്നയാൾക്ക് മാനസിക വിഭ്രാന്തിയുള്ളതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.