സൗദിയില്‍ പാര്‍ട് ടൈം ജോലിക്ക് വ്യവസ്ഥകളായി

ജിദ്ദ: പാര്ട് ടൈം ജോലിക്കുള്ള വ്യവസ്ഥകള് മാനവ വിഭവ സാമൂഹിക വികസന മന്ത്രി അഹ്മദ് അല് റജ്ഹി അംഗീകരിച്ചു. ജൂലൈയിലാണ് പാര്ട് ടൈം ജോലി ചെയ്യാനുള്ള അനുമതി
 

ജിദ്ദ: പാര്‍ട് ടൈം ജോലിക്കുള്ള വ്യവസ്ഥകള്‍ മാനവ വിഭവ സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ റജ്ഹി അംഗീകരിച്ചു. ജൂലൈയിലാണ് പാര്‍ട് ടൈം ജോലി ചെയ്യാനുള്ള അനുമതി നിലവില്‍ വരിക.

വ്യവസ്ഥകള്‍ പ്രകാരം അതത് കമ്പനിയിലെ സാധാരണ തൊഴില്‍ സമയത്തിന്റെ പകുതി മാത്രമേ ഒരു തൊഴിലാളിക്ക് പാര്‍ട് ടൈം ജോലിക്ക നല്‍കാവൂ. ഇതിന്റെ ഗുണഭോക്താക്കള്‍ സൗദി പൗരന്മാര്‍ മാത്രമാണ്. സൗദി തൊഴിലുടമയുടെ കീഴിലുള്ള സ്ഥാപനത്തില്‍ പാര്‍ട് ടൈം കരാറില്‍ ആരെങ്കിലും തൊഴിലെടുക്കുന്നുവെങ്കില്‍ നിതാഖാത് പ്രകാരമുള്ള സൗദിവത്കരണ ശതമാനമായി കണക്കാക്കും. പാര്‍ട് ടൈം പ്രകാരം തൊഴിലാളിക്ക് വേതനത്തോടെയുള്ള അവധി, വാര്‍ഷിക അവധി, മറ്റ് അവധി, സിക്ക് ലീവ് തുടങ്ങിയവ നല്‍കേണ്ടതില്ല.