കൊറോണ വൈറസ് പേടി: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ സൗദി നിർത്തി

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ സൗദി അറേബ്യ നിർത്തലാക്കി. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പൈൻസ്, യൂറോപ്യൻ യൂനിയൻ, സ്വിറ്റ്സർലാൻഡ്, സുഡാൻ എത്യോപ്യ,
 

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ സൗദി അറേബ്യ നിർത്തലാക്കി. ഇന്ത്യക്ക് പുറമെ പാക്കിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പൈൻസ്, യൂറോപ്യൻ യൂനിയൻ, സ്വിറ്റ്‌സർലാൻഡ്, സുഡാൻ എത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കാണ് വിലക്ക്

ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സൗദിയിലേക്ക് കയറ്റില്ല. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ വിലക്ക് സാരമായി ബാധിക്കും. നിലവിൽ 45 കൊറോണ കേസുകളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സൗദിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ റീ എൻട്രിയോ എക്‌സിറ്റ് വിസയോ നേടി കാത്തിരിക്കുന്നവർക്ക് രാജ്യം വിടാനും അതാത് സ്വദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് തിരിച്ചു വരാനും 72 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്. ഇഖാമയുള്ളവർക്കാണ് സമയം അനുവദിച്ചിരിക്കുന്നത്.