സൗദിയിൽ കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

കൊവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തിൽ സുന്ദരേശൻ ആശാരി (54) ആണ് മരിച്ചത്. അൽഖർജ് ദിലം
 

കൊവിഡ് ബാധിച്ച് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് മേമല സ്വദേശി സുന്ദര വിലാസത്തിൽ സുന്ദരേശൻ ആശാരി (54) ആണ് മരിച്ചത്. അൽഖർജ് ദിലം ഇൻഡസ്ട്രിയൽ സിറ്റിയിലെ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പക്ഷാഘാതത്തെ തുടർന്നാണ് സുന്ദരേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇരുപത് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.