സൗദിയില്‍ ജൂണോടെ കോവിഡ് നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധ റിപ്പോര്‍ട്ട്

റിയാദ്: സൗദി അറേബ്യയിലെ കോവിഡ്- 19 വ്യാപനം ജൂണ് മാസത്തോടെ നിയന്ത്രണവിധേയമാക്കി ക്രമേണ സാധാരണ നില കൈവരിക്കാന് സാധ്യതയുണ്ടെന്ന് സൗദി ചേംബേഴ്സ് കൗണ്സിലിലെ വിവര- ഗവേഷണ കേന്ദ്രം
 

റിയാദ്: സൗദി അറേബ്യയിലെ കോവിഡ്- 19 വ്യാപനം ജൂണ്‍ മാസത്തോടെ നിയന്ത്രണവിധേയമാക്കി ക്രമേണ സാധാരണ നില കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് സൗദി ചേംബേഴ്‌സ് കൗണ്‍സിലിലെ വിവര- ഗവേഷണ കേന്ദ്രം തയ്യാറാക്കിയ വിദഗ്ധ റിപ്പോര്‍ട്ട്. വൈറസ് വ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന് മൂന്ന് കാലഗണനയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ കൂടുതല്‍ സാധ്യതയുള്ള സമയമാണ് ജൂണ്‍ മാസത്തോടെയെന്നത്.

ഒന്നാമത്തെ കാലഗണനയായി റിപ്പോര്‍ട്ടിലുള്ളത് ഏപ്രില്‍ മാസം അവസാനത്തോടെ നിയന്ത്രണവിധേയമാക്കാം എന്നാണ്. മൂന്നാം കാലഗണനയാകട്ടെ സെപ്തംബറോടെ നിയന്ത്രണവിധേയമാക്കാം എന്നാണ്. എന്നാല്‍, ഇതില്‍ യാഥാര്‍ത്ഥ്യത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് ജൂണ്‍ മാസത്തോടെ നിയന്ത്രണവിധേയമാക്കി ക്രമേണ സാധാരണ നില കൈവരിക്കാമെന്നതാണ്. ഏപ്രില്‍ അവസാനത്തോടെ ലോക്ക്ഡൗണില്‍ ചെറിയ ഇളവുകളുണ്ടാകുമെങ്കിലും സാധാരണ നിലയിലെത്തുക ഘട്ടംഘട്ടമായിരിക്കും.

അതിനിടെ, രാജ്യത്ത് ബുധനാഴ്ച 1141 പുതിയ കോവിഡ് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം കേസുകല്‍ 12772 ആയി. അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണം 114 ആയി. മൊത്തം 1812 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.